Skip to main content

എറണാകുളം അറിയിപ്പുകള്‍2

സ്‌കൂളുകള്‍ക്ക് നാളെ  (June 22) അവധി

 

കൊച്ചി:  ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു സിബിഎസ്ഇ ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ഇല്ല. അവധിക്ക് പകരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനം ആയിരിക്കുമെന്നും ആയിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു

 

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍:

ജൂണ്‍ 30ന് പരാതി പരിഹാര അദാലത്ത്

കൊച്ചി: കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി എറണാകുളം ജില്ലയില്‍ ജൂണ്‍ 30ന് പരാതി പരിഹാര അദാലത്തുകള്‍ നടത്തും. കാക്കനാട് സിവില്‍ സ്റ്റേഷന്‍ ജില്ലാ പ്ലാനിംഗ ് ഹാളിരാണ് അദാലത്ത്. കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ്. മാവോജി, മെമ്പര്‍മാരായ അഡ്വ. സിജ പി.ജെ., എസ്. അജയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീജ കെ. എന്നിവര്‍ അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. പട്ടികജാതി -പട്ടികഗോത്ര വര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ നല്കിയതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസ്സുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ ് ഓഫീസ്സര്‍മാരും വിവിധ വകുപ്പുദേ്യാഗസ്ഥരും പങ്കെടുക്കും.

 

മഹാരാജാസ് കോളേജ് ബിരുദ പ്രവേശനം 

രണ്ടാംഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 27-ന് 

കൊച്ചി: മഹാരാജാസ് കോളേജിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുളള രണ്ടാംഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 27-ന് പ്രസിദ്ധീകരിക്കും. എല്ലാ ബി.എസ്.സി കോഴ്‌സുകളിലേക്കും ബി.എ ഇക്കണോമിക്‌സ്, ബി.കോം എന്നീ കോഴ്‌സുകളിലേക്കും, ബി.എ ഇക്കണോമിക്‌സ്, ബി.കോം എന്നീ കോഴ്‌സുകളിലേക്കും ഉളള ഇന്റര്‍വ്യൂ ജൂണ്‍ 29-നും മറ്റ് ബി.എ കോഴ്‌സുകളിലേക്കുളള ഇന്റര്‍വ്യൂ ജൂണ്‍ 30-നും കോളേജിലും നടത്തും. ഒന്നാംവര്‍ഷ യു.ജി ക്ലാസുകള്‍ ജൂലൈ രണ്ടിന് ആരംഭിക്കും.

 

കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ വാര്‍ഷിക പദ്ധതി 2018-19 പ്രകാരം മില്‍ക്ക്‌ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് താത്പര്യമുളള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് കന്നുകുട്ടികളെ പരിപാലിക്കുന്നതിനായി ശാസ്ത്രീയ അവബോധം നല്‍കുന്നതിന്,  ജനിച്ചയുടനെയുളള കന്നുകുട്ടികളുടെ 90 ദിവസം വരെയുള്ള ശാസ്ത്രീയ പരിപാലനത്തിന് ആവിഷ്‌കരിച്ചതാണ് കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതി. 

പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി 9,875 രൂപയുടെ ആനുകൂല്യങ്ങളും പരിശീലനവും നല്‍കും. അപേക്ഷകര്‍ 2017-18 വര്‍ഷം 500 ലിറ്ററില്‍ കുറയാതെ പാല്‍ ക്ഷീരസംഘത്തില്‍ നല്‍കിയവരാകണം. ഒരു കര്‍ഷകന് രണ്ട് കന്നുകുട്ടികള്‍ക്ക് വരെ ധനസഹായത്തിന് അപേക്ഷിക്കാം. ഏഴ് മാസത്തിനുമേല്‍ ഗര്‍ഭാവസ്ഥയിലുളള പശുക്കളുടെ ഉടമകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ ഗുണഭോക്തൃവിഹിതമായി 2625 രൂപയും രജിസ്‌ട്രേഷന്‍ ഫീസായി 160 രൂപയും നല്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ക്ഷീര സഹകരണ സംഘം മുഖേന ബ്ലോക്കുതലത്തിലുളള ക്ഷീര വികസന യൂണിറ്റുകളില്‍ ജൂലൈ 10 നു മുമ്പായി നല്കണം.

 

 

ഭിന്നശേഷിക്കാര്‍ക്ക് 

സൗജന്യ മത്സരപരീക്ഷാ പരിശീലനം 

 

കാക്കനാട്: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍വഴി നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ 'കൈവല്യ'യുടെ ഭാഗമായി ജില്ലയില്‍ കീഴ്മാട് അന്ധവിദ്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 25 ദിവസത്തെ സൗജന്യ റസിഡന്‍ഷ്യല്‍ മത്സരപരീക്ഷാ പരിശീലനം ജൂണ്‍ 25ന് രാവിലെ 9.30ന് കീഴ്മാട് അന്ധവിദ്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യും.  കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.  

 

 

കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു 

 

കാക്കനാട്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങ്ങും നല്‍കുന്നതിന് കൗണ്‍സിലറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  മന:ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കൗണ്‍സിലിങ്ങില്‍ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.  എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവരെയും പരിഗണിക്കും.  കൗണ്‍സിലിങ്/ സൈക്കോളജി/ ഡെവലപ്‌മെന്റല്‍ സൈക്കോളജി/ എജ്യുക്കേഷണല്‍ സൈക്കോളജി/ വിഷയങ്ങള്‍ എഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന.  വിദ്യാലയ വര്‍ഷാന്ത്യം വരെയാണ് നിയമനം.   വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തിപരിചയ  സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  വിശദവിവരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0484 2422256. 

date