വയോജനങ്ങള്‍ക്കെതിരായ അതിക്രമം: ബോധവല്‍ക്കരണ വാഹനപ്രചരണജാഥ നടത്തി
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കുമെതിരായ ബോധവല്‍ക്കരണ പരിപാടികളുമായി ഭാഗമായി സാമൂഹ്യനീതിവകുപ്പ് വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. കാള്‍ടെക്സ് ജംഗ്ഷനില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസുഫ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കു ശേഷം തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൗണ്‍ സ്ക്വയറില്‍ വാഹനജാഥ സമാപിച്ചു.
സമാപനച്ചടങ്ങ് തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്മാന് അള്ളാംകുളം മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം.മോഹന്‍ദാസ്, വയോജന സംഘടനാ പ്രതിനിധികളായ പി കുഞ്ഞിക്കണ്ണന്, എം.പി ഭട്ടതിരിപ്പാട്, എ.പി പ്രസാദ്, പി.പി ബാലന്, എ.കെ ബാലന്, പികുമാരന്‍, കെ അഗസ്റ്റിന് , പവിത്രന് തൈക്കണ്ടി, പ്രിയദര്‍ശിനി, പ്രകാശന് ചെങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് (ജൂണ്‍ 23) രാവിലെ 10 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടക്കും.
- Log in to post comments