ചുമതലയേറ്റു
കൊച്ചി: എറണാകുളം ഡിറ്റിപിസിയുടെ പുതിയ സെക്രട്ടറിയായി ശ്രീ. ശ്യം കൃഷ്ണന്‍ പി ജി ുമതലയെടുത്തു. എല്ലാ ജില്ലകളിലെയും ഡിറ്റിപിസി സെക്രട്ടറിമാരുടെ നിയമന, പ്രക്രിയ വിനോദസഞ്ചാര വകുപ്പ് പൂര്‍ത്തീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലകളിലും മുഴുവന്‍ സമയ സെക്രട്ടറിമാരുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയായിരുന്നു. എറണാകുളം ഡിറ്റിപിസി സെക്രട്ടറിയായ ശ്യം കൃഷ്ണന്‍ പി ജി വനംവകുപ്പിന്റെ കീഴിലുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ (PTR)ടൂറിസം ഓഫീസര്‍ ആയി 2016 മുതല്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എം.റ്റി.എ ബിരുദധാരിയായ ശ്യം കൃഷ്ണന്‍ ടൂറിസം മേഖലയില്‍ 13 വര്‍ഷത്തെ പരിചയ സമ്പത്തുള്ളയാളാണ്. ഡിറ്റിപിസി സെക്രട്ടറിയുടെ അധിക ചുമതലയുണ്ടായിരുന്ന ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ്‌കുമാര്‍ റ്റി ജി യില്‍ നിന്നാണ് അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തത്.
എറണാകുളം ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പരിസ്ഥിതിയും പൈതൃക സംരംക്ഷണവും കൂട്ടിയിണക്കികൊണ്ടുള്ള ഒരു സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സമഗ്രവും സമ്പൂര്‍ണവുമായ ഒരു വിനോദ സഞ്ചാരവികസനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
- Log in to post comments