Skip to main content

സ്‌കൂളുകള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

 

 

2021- 22 അദ്ധ്യയന വര്‍ഷത്തിലെ കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  എല്ലാ സര്‍ക്കാര്‍/എയ്ഡഡ്, െ്രെപവറ്റ് സ്‌ക്കൂളുകള്‍,സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌ക്കൂളുകള്‍ (യു.ഡൈസ് കോഡ് ലഭ്യമായവ) നിര്‍ബന്ധമായും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  പുതിയതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 2021-22 അദ്ധ്യയന വര്‍ഷത്തില്‍  കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള  സമയപരിധി നവംബര്‍ 30 വരെയാണ്. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ സ്‌ക്കൂളുകള്‍, സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുട്ടികള്‍ക്ക് മേല്‍ പറഞ്ഞ പ്രകാരമുള്ള  കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷിക്കുന്നതിനുള്ള  അവസരം നഷ്ടമാകാതിരിക്കാന്‍ എല്ലാ സ്‌ക്കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

date