Skip to main content

സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കണം

2016-17 വര്‍ഷത്തിലെ എം.എച്ച്.ആര്‍.സി അംഗീകരിച്ചിട്ടുള്ള തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിനു കീഴില്‍ വരുന്ന മദ്രസ ബോര്‍ഡ്, വഖഫ് ബോര്‍ഡ്, എന്‍.ഐ.ഒ.എസ്, സൊസൈറ്റി രജിസ്‌ട്രേഷന്‍ എന്നീ സ്ഥാപനങ്ങളില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള മദ്രസകളുടെ പേര്, തരം, ഏത് സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു, രജിസ്റ്റര്‍ നമ്പര്‍, അദ്ധ്യാപകരുടെ എണ്ണം, വിദ്യാര്‍ഥികളുടെ എണ്ണം എന്നിവ ആണ്‍, പെണ്‍ തിരിച്ച് തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസില്‍ നല്‍കണമെന്ന് തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   വിശദാശങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

 

date