Post Category
ഭരണഘടനാ ദിനാചരണം നാളെ
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം 26ന് ആചരിക്കും. ജസ്റ്റിസ് അന്നാ ചാണ്ടി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്. ദയാസ് ഉദ്ഘാടനം ചെയ്യും. ഭരണഘടനാ വിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ മുൻ ഡയറക്ടറും ബാംഗ്ലൂർ നാഷണൽ സ്കൂൾ ഓഫ് ലായുടെ മുൻ വൈസ്ചാൻസിലറുമായ ഡോ. ജി. മോഹൻഗോപാൽ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ജില്ലാ ജുഡീഷ്യറിയുടെയും അഭിഭാഷകരുടെയും പങ്കിനെ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജഡ്ജ് ഇൻ ചാർജ് മിനി എസ്. ദാസ്, സിബിഐ ജഡ്ജ് കെ. സനിൽ കുമാർ, ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ, ബാർ അസോസിയേഷൻ പ്രെസിഡന്റ് അഡ്വ. എസ്. എസ്. ബാലു എന്നിവർ സംബന്ധിക്കും.
പി.എൻ.എക്സ്. 4694/2021
date
- Log in to post comments