Post Category
40000രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു
എറണാകുളം : ഹോംലി എന്റെർപ്രൈസ്സ് എറണാകുളം എന്ന സ്ഥാപനത്തിൽ ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 40000 രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു. ലേബൽ ഇല്ലാത്തതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940, റൂൾസ് 1945 ന് വിരുദ്ധമായി ലേബൽ ചെയ്തതുമായ സൗന്ദര്യ വർദ്ധക വസ്തുക്കൾ ആണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ടി ഐ ജോഷി, ഗ്ലാഡിസ് പി കാച്ചപ്പിള്ളി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പിടിച്ചെടുത്ത വസ്തുക്കൾ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
date
- Log in to post comments