Skip to main content

പ്രവാസി ക്ഷേമം സംബന്ധിച്ച സമിതി 28ന് ചെന്നൈയില്‍

    കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ 28ന് ഉച്ചയ്ക്കുശേഷം 2.30ന് ചെന്നൈ കേരള ഹൗസില്‍ (റെയിന്‍ ഡ്രോപ് ഗസ്റ്റ് ഹൗസ്, ഗ്രീംസ് റോഡ്, ചെന്നൈ) യോഗം ചേരും. മറുനാടന്‍ മലയാളികളുമായും സംഘടനാ പ്രതിനിധികളുമായും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും നിവേദനങ്ങള്‍/പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.
പി.എന്‍.എക്‌സ്.2555/18

date