Skip to main content

വായനാവാരം കവിതാലാപന മത്സരം: എം.ശ്രീഹരിക്ക് ഒന്നാം സ്ഥാനം

 

    പി.എന്‍.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്  വിദ്യാര്‍ഥികള്‍ക്കായി നടത്തിയ   മലയാളം കവിതാലാപന മത്സരത്തില്‍ 12 വയസ്സിന് താഴെയുളളവരുടെ വിഭാഗത്തില്‍ ആലത്തൂര്‍  ബി.എസ്.എസ്.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എം.ശ്രീഹരി ഒന്നാം സ്ഥാനം നേടി. ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരത്തില്‍ പട്ടഞ്ചേരി ഗവ. ഹൈസ്കൂളിലെ യു. ഫാത്തിമ ഹിബയ്ക്കാണ് രണ്ടാം സ്ഥാനം.   ചമ്പ്രകുളം എ.യു.പി സ്കൂളിലെ സി.എസ് ഗൗതംകൃഷ്ണ, കാട്ടുകുളം എ.കെ.എന്‍.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.വൈഷ്ണവ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. 12 മുതല്‍ 15 വരെ പ്രായമുളളവര്‍ക്കായി നടത്തിയ മത്സരത്തില്‍ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സി.അനഘ വിജയിയായി.
  പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കാന്‍ഫെഡ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് വായനാവാരാചരണം നടത്തുന്നത്.  ലൈബ്രറി കൗണ്‍സില്‍ സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം, വനിതാ വായന കൂട്ടായ്മ, സ്കൂളുകളിലെ എഴുത്ത്പെട്ടി വിപുലീകരണം, സ്കൂള്‍ ലൈബ്രറികളുടെ ശാക്തീകരണം, അമ്മ വായന സദസ്, ലഹരി വിരുദ്ധ സഭകള്‍ വീടുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുന്ന അക്ഷരഭിക്ഷ, പൊന്‍കുന്നം വര്‍ക്കി-വൈക്കം മുഹമ്മദ് ബഷീര്‍-ഐ.വി.ദാസ് അനുസ്മരണം എന്നിവയും വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

date