Post Category
അന്താരാഷ്ട ഭിന്നശേഷി ദിനാഘോഷം; ഉണര്‍വ് 2021 ഉദ്ഘാടനം
അന്താരാഷ്ട ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2021-ന്റെ ഉദ്ഘാടനം ഇന്ന്(3) രാവിലെ 9ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥി ആയിരിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന ഭാരവാഹികള്‍, ബഡ്‌സ്, ബിആര്‍സി, സ്പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ കലാമേളയില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം ,വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയ ഭിന്നശേഷിക്കാരെ ആദരിക്കല്‍, സെമിനാര്‍, ബ്രോഷര്‍ പ്രകാശനം എന്നിവ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments