Skip to main content

ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി ആയുഷ് ഡിസ്പെന്‍സറികള്‍

 

രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറികള്‍. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത്  ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റെ   ഭാഗമായാണ് ഔഷധ ഉദ്യാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിസാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ്, അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ്  ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകളായി ഡിസ്പെന്‍സറികളെ ഉയര്‍ത്തുന്നത്.  കീഴ്മാട് , മലയാറ്റൂർ , തുരുത്തിക്കര , വല്ലാർപാടം ,വാവക്കാട്,  വെങ്ങോല ആയുർവേദ ഡിസ്പെന്‍സറികളിലും ചോറ്റാനിക്കര, ഇടക്കൊച്ചി ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധ സസ്യ ഉദ്യാനങ്ങള്‍.

നെല്ലി ,കുറുന്തോട്ടി,കീഴാർനെല്ലി,ബ്രഹ്മി,ചിറ്റമൃത് ,,കറ്റാർവാഴ ,ചങ്ങലംപരണ്ട, വാതംകൊല്ലി ,മുത്തിൾ ,ആര്യവേപ്പ്,ശതാവരി,ഇഞ്ചി , മഞ്ഞൾ, ആവണക്ക് ,തുളസി ,കരിനൊച്ചി,ആടലോടകം , ഉഷമലരി, കല്ലുരുക്കി , എരുക്ക്,അയമോദകം,ദശപുഷ്പങ്ങൾ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മാത്രമല്ല ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയവയും  ഓരോ ചെടിയോടൊപ്പവും ഉണ്ട്. . തുടർപരിപാലനത്തിന് ഓരോ ഡിസ്പെൻസറിയിലും  ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ: എം.എസ്. നൗഷാദ് , ആയുർവേദ ഡി.എം.ഒ ഡോ: സോണിയ ഇ എ , ഹോമിയോ ഡി.എം.ഒ ഡോ:ലീന റാണി എന്നിവർ  ജില്ലയിലെ  ക്രമീകരണങ്ങൾക്ക് നേതൃത്യം നല്കി. ജില്ലയിലെ മറ്റ് ഡിസ്പെന്‍സറികളിലും ഘട്ടം ഘട്ടമായി ഉദ്യാനങ്ങളൊരുക്കാനാണ് പദ്ധതി.

date