സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി കെ.ജി.ടി പരീക്ഷകള്‍ക്കുളള രണ്ട് വര്‍ഷ സൗജന്യ സ്റ്റെനോഗ്രാഫി (ടൈപ്പ്‌റൈറ്റിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് - ഷോര്‍ട്ട്ഹാന്റ്) പരിശീലനം നല്‍കും. എസ്.എസ്.എല്‍.സി പാസ്സായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുളളവര്‍ക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി, പരിശീലന കാലയളവില്‍ പ്രതിമാസം 400 രൂപ നിരക്കില്‍ സ്റ്റൈപന്റ് നല്‍കും. ദൂരപരിധിയ്ക്ക് വിധേയമായി പരിമിതമായ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. താല്‍പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതം ജാതി, വരുമാനം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകളോടെ പ്രിന്‍സിപ്പാള്‍, പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് - 5 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിനകം അപേക്ഷിക്കാം. ഫോണ്‍ : 0495 2381624.
- Log in to post comments