Skip to main content

ഗസ്റ്റ് വാക്സ് ' 300 വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തിയായി

 

എറണാകുളം ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം 300 ആയി.

 159188 അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് അതിൽ 115819 തൊഴിലാളികൾ 
ആദ്യ ഡോസ്  സ്വീകരിച്ചവരും 43369 തൊഴിലാളികൾ ഇരു ഡോസുകളും സ്വീകരിച്ചവരും ആണ് 

തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ വാക്സിനേഷൻ ടീം, എൻഎച്ച്എം, തൊഴിൽ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് ഗസ്റ്റ് വാക്സിൻ്റെ വിജയത്തിനു പിന്നിൽ.

സിഎംഎഡി ഉൾപ്പടെയുള്ള സർക്കാരിതര സംഘടനകളും വാക്സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.
സ്പോൺസർ എ ജാബ് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികൾ മുഖേനെയും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നുണ്ട്.

date