Post Category
വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ സീറ്റ് ഒഴിവ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോറം www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് ( 10 രൂപ ) എന്നിവ സഹിതം സെൻട്രൽ പോളിടെക്നിക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.
പി.എൻ.എക്സ്. 4882/2021
date
- Log in to post comments