Post Category
അസിസ്റ്റന്റ്, സിവില്‍ പോലീസ് പരീക്ഷാ പരിശീലനം
സിവില്‍ സ്റ്റേഷനില്‍ എസ്.സി./എസ്.റ്റി.കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടിക ജാതി/പട്ടിക ഗോത്ര വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി 25 ദിവസത്തെ സൗജന്യ പി.എസ്.സി. ലാബ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്, സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷകള്‍ക്കായി തീവ്ര പരീക്ഷാ പരിശീലന പരിപാടി നടത്തും. എസ്.എസ്.എല്‍.സി.യോ അതിനു മുകളിലോ യോഗ്യതയുളള (ഉയര്‍ന്ന യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന) 18-46 പ്രായപരിധിയിലുളള പട്ടികജാതി/പട്ടിക ഗോത്ര വര്‍ഗ്ഗ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ജൂണ്‍ 25 നു മുന്‍പായി സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0495-2376179.
date
- Log in to post comments