സ്‌കുളുകളില്‍ ജലശ്രീ ക്ലബുകള്‍ രൂപീകരിക്കും
അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 14 സ്‌കുളുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജലശ്രി ക്ലബുകള്‍ രൂപീകരിക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്നയോഗത്തില്‍ തീരുമാനിച്ചു. യോഗം ഇഇഉഡ ഡയറക്ടര്‍ ഡോ.സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയ്യുബ് അദ്ധ്യക്ഷത വഹിച്ചു. ജലനിധി റിജയണല്‍ കോര്‍ഡിനേറ്റര്‍ ഒ.പി. അബ്രാഹാം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് വൈസ് പ്രസിഡണ്ട് റീന രയരോത്ത്, ജസ്മിന കല്ലേരി സലാം മാസ്റ്റര്‍ വിവിധ സ്‌കുളുകളിലെ പ്രധാന അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളില്‍ ജലസാക്ഷരത അവബോധം സൃഷ്ടിക്കന്നതിനായാണ് പദ്ധതി നടപ്പാക്കുക. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഴിയൂര്‍ 2018 ല്‍ നടപ്പിലാക്കുന്ന നൂതന പദ്ധതിക്ക് ജില്ലാ തലസമിതിയില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. മുഴുവന്‍ കിണറുകളും ഓഡിറ്റ് നടത്തി കുടിനീര്‍ തെളിനീര്‍ പദ്ധതി പ്രകാരം 5000 കിണറുകള്‍ ഇഇഉഡ നല്‍കിയ കിറ്റ് പ്രകാരം ജല പരിശോധനയും പരിപാടിയുടെ ഭാഗമായി നടത്തി.
- Log in to post comments