Post Category
കാക്കനാട് അത്താണി ഭവന പദ്ധതിയില്‍ ഫ്ളാറ്റ് വാടകയ്ക്ക് നല്കുന്നു
കൊച്ചി: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വക കാക്കനാട് അത്താണി ഭവന പദ്ധതിയില്‍ ഒഴിവുളള ഒരു ഫ്ളാറ്റ് വാടകയ്ക്ക് നല്കുന്നു. തൃക്കാക്കര നഗരാതിര്‍ത്തിക്ക് പുറത്തു നിന്നുളള ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്ന നഗരാതിര്‍ത്തിയിലും പ്രാന്ത പ്രദേശത്തും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള വാടകവീട് പദ്ധതിയാണ് ഇത്. അപേക്ഷ ഫാറത്തിനും വിശദവിവരങ്ങള്‍ക്കുമായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ എറണാകുളം ജെട്ടിയിലുളള റവന്യൂ ടവറിലെ അഞ്ചാം നിലയിലുളള ഡിവിഷന് ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 0484-2369059.
date
- Log in to post comments