Skip to main content

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം

കുടുംബശ്രീയുടെ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ കോട്ടയം, ഈരാറ്റുപേട്ട നഗരസഭകളില്‍ ഓരോ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നു. 48 വയസിന് താഴെയുള്ള നഗരസഭാ പരിധിയില്‍ താമസിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കരാര്‍ നിയമനമാണ്. യോഗ്യത പ്ലസ്ടു. സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം അഭികാമ്യം. എസ്.ജെ. എസ്. ആര്‍.വൈ പദ്ധതിയില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന.താത്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാഫോറവും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ഓഫീസ്, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ -686002 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 12 
(കെ.ഐ.ഒ.പി.ആര്‍-1277/18)

date