Skip to main content

അജൈവമാലിന്യ സമാഹരണയജ്ഞത്തിന് ഇന്നു തുടക്കം

 

 

കൂരോപ്പട ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ സമാഹരിക്കുന്ന യജ്ഞത്തിന് ഇന്ന് തുടക്കം. ഗുഡ് എര്‍ത്ത് എന്ന കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഇന്ന് (ജൂണ്‍ 23) ഉമ്മന്‍ ചാണ്ടി എം. എല്‍.എ ഉദ്ഘാടനം ചെയ്യും. മാലിന്യം ശേഖരിക്കുന്നതിന് വീടുകളില്‍ സ്ഥാപിക്കുന്ന ബാഗുകളുടെ വിതരണം ഹരിത കേരള മിഷന്‍ എക്‌സി. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ നിര്‍വഹിക്കും. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ശശികല നായര്‍, ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്. പി. മാത്യു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. രമേശ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ് സുജാത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മിനി മുരളി നന്ദിയും പറയും

date