Skip to main content

എറണാകുളം അറിയിപ്പുകള്‍

രാത്രി നടത്തം 13 ന്

എറണാകുളം:  സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 13-ന് രാത്രി എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 10.30 മുതല്‍ വിവിധ ഭാഗങ്ങളിലേക്ക് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്കും നടക്കും. 

ക്ലര്‍ക്ക് ഒഴിവ് (ഡെപ്യൂട്ടേഷന്‍ നിയമനം)

എറണാകുളം: കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡൈ്വസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുളള ക്ലര്‍ക്ക് (ഒന്ന്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന ജില്ലയിലുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ ഏഴു ദിവസത്തിനകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവര്‍ഷന്‍) ആക്ട്, പാടം റോഡ്, എളമക്കര, കൊച്ചി 682026 വിലാസത്തില്‍ നല്‍കണം.

സൗജന്യ പി.എസ്.സി ക്ലാസ്

എറണാകുളം: തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന സ്‌റ്റെപ്പന്റോടു കൂടിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് (ഓഫ് ലൈന്‍) അപേക്ഷ ക്ഷണിച്ചു. പി.എസ്.സി യുടെ പ്രിലിമിനറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് അവസരം. അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2785859, 9497780054, 9605030489 ഇമെയില്‍ teetpra.emp.lbr@kerala.gov.in.

യോഗ ഇന്‍സ്ട്രക്ടര്‍: കൂടിക്കാഴ്ച 27-ന്

എറണാകുളം: ജില്ലയില്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പാര്‍ട്ട് ടൈമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുളള യോഗ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ലഭിച്ച ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബി.എന്‍.വൈ.എസ്/എം.എസ്.സി (യോഗ)/എംഫില്‍(യോഗ). പ്രായപരിധി 40 വയസില്‍ കവിയരുത്. ഒഴിവുകള്‍ മൂന്ന്. ശമ്പളം എണ്ണായിരം രൂപ. കൂടിക്കാഴ്ച  ഡിസംബര്‍ 27-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

 

അറിയിപ്പ് 
കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡ്വൈസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുള്ള ക്ലാര്‍ക്ക് (ഒന്ന്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്‍റ് / ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന എറണാകുളം ജില്ലയിലുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് ഡി.ടി.പി പരി‍ജ്ഞാനം ഉണ്ടായിരിക്കണം. ഇതിനായുള്ള അപേക്ഷകള്‍ ഏഴ് ദിവസത്തിനകം ചെയര്‍മാന്‍, അഡ്വൈസറി ബോര്‍ഡ്, കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0484 2537411.

 

അറിയിപ്പ് 
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ നിര്‍വഹണ ചുമതല വഹിക്കുന്ന എം.പി ലാഡ്സ് പദ്ധതി പ്രകാരം സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വാഹനത്തിന്‍റെ എണ്ണം ഒന്ന്, എന്‍ജിന്‍ 110 സി.സി, അടങ്കല്‍തുക 93900/- വാഹനത്തിന്‍റെ നികുതി, ഇന്‍ഷുറന്‍സ്, വാഹനത്തിന്‍റെ മുന്‍പിലും പുറകിലും പതിക്കേണ്ട സ്റ്റിക്കര്‍, മറ്റ് സാധനങ്ങളുടെ ചെലവ് എന്നിവ ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ഈ മാസം 16ന് വൈകീട്ട് മൂന്ന് മണിവരെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2425377.

date