Post Category
സ്കോള്‍-കേരള ഡി.സി.എ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
സ്കോള്‍-കേരള ഡി.സി.എ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോള്‍-കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ നടത്തി വരുന്ന ഡി.സി.എ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബര്‍ 31 വരെ പിഴ ഇല്ലാതെയും 60 രൂപ പിഴയോടു കൂടി 2022 ജനുവരി 15 വരെയും ദീര്‍ഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുളളില്‍ ഫീസ് ഒടുക്കി www.scolekerala.org വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പരിലും ലഭ്യമാണ്.
date
- Log in to post comments