എറണാകുളം അറിയിപ്പുകള്
നാഷണല്‍ സ്കോളര്‍ഷിപ്പ്
കൊച്ചി: നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടും സ്കൂള്‍ നോഡല്‍ ഓഫീസര്‍ ആധാര്‍ ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. . 90 സ്കൂളുകള്‍ ഇപ്പോഴും ആധാര്‍ ഒതന്റിക്കേഷന്‍ ഇതുവരെ നടത്തിയിട്ടില്ല. ഏതെങ്കിലും കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക നഷ്ടമായാല്‍ സ്കൂള്‍ പ്രധാനാധ്യാപകരുടെ ഗുരുതര വീ്ഴ്ചയായി കാണുന്നതാണ്. ആയതിനാല്‍ ഡിസംബര്‍ 13-ന് വൈകിട്ട് അഞ്ചിനുളളില്‍ ആധാര്‍ ഒതന്റിക്കേഷന്‍ നടത്തേണ്ടതാണ്. ആധാര്‍ ഒതന്റിക്കേഷന്‍ നടത്താത്ത സ്കൂളുകളുടെ ലിസ്റ്റ് ddeernakulam.in വെബ്സൈറ്റില്‍ ലഭ്യമാണ്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പരിശോധിക്കാം.
കണ്‍സിലിയേഷന്‍ ഓഫീസര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു
കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുളള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുളള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ എന്നീ താലൂക്കുകളിലെ സേവന തത്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണിത്തിനും ക്ഷേമത്തിനുമായുളള ആക്ട് 2007 ലുളള പരിജ്ഞാനം. മതിയായ സംവേദത്തോടെ മധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്താനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിസൈഡിംഗ് ഓഫീസര്‍, മെയിന്റനന്‍സ് ട്രിബ്യൂണല്‍, ഫോര്‍ട്ട്കൊച്ചി മുമ്പാകെ ഡിസംബര്‍ 15-ന് വൈകിട്ട് നാലിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2215340 നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: 2020-21 അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ1 നേടി പത്താം ക്ലാസ്/പ്ലസ് ടു പാസായ (എസ്.എസ്.എല്‍.സി, സി.ബി.എസ്.സി, ഐ.സിഎസ്.ഇ) വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാര്‍ഡ് നല്കുന്നു. അര്‍ഹതയുളളവര്‍ ഡിസംബര്‍ 30-ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422239.
താത്കാലിക നിയമനം
കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
ഹൗസ് കീപ്പിങ്, റസ്റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 21-ന് രാവിലെ 11-ന് കുക്ക് തസ്തികയിലെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 22-ന് താവിലെ 11-നും അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാസും ഗവ:ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 0484-2360502).
കടകളും വാണിജ്യ സ്ഥാപനങ്ങളും ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം
കൊച്ചി: എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം ഡിസംബര്‍ 20-നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷന് എടുക്കേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ രജിസ്ട്രേഷന് എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് 2022 വര്‍ഷത്തേക്ക് പുതുക്കുന്നതിനും ഈ കാലയളവില്‍ അവസരമുണ്ട്. www.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
രജിസ്ട്രേഷന് നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ വ്യാപാരി വ്യവസായിസംഘടനകളുമായി സഹകരിച്ച് ജില്ലയില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതതു പ്രദേശത്തെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് ക്യാമ്പുകളുടെ സൗകര്യം ഉപയോഗപ്പെടുത്തി വ്യാപാരികള്‍ രജിസ്ട്രേഷന്/രജിസ്ട്രേഷന് പുതുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കൊച്ചി: 2020-21 അക്കാദമി വര്‍ഷത്തെ കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നല്കി വരുന്ന ഒന്നാം ക്ലാസ് മുതല്‍ ബിരുദം വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് 2022 ജനുവരി ഏഴു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.ksb.gov.in വെബ്സൈറ്റിലോ 2422239 ഫോണ്‍ നമ്പറിലോ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായോ ബന്ധപ്പെടണം.
- Log in to post comments