എറണാകുളം അറിയിപ്പുകള്‍
എറണാകുളം അറിയിപ്പുകള്‍
ഐ.എച്ച്.ആര്‍.ഡി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി)ആഭിമുഖ്യത്തില്‍ ജനുവരി മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ) (രണ്ട് സെമസ്റ്റര്‍) യോഗ്യത ഡിഗ്രി പാസ്. ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിറ്റിഒഎ) (രണ്ട് സെമസ്റ്റര്‍) യോഗ്യത എസ്.എസ്.എല്‍.സി. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) (ഒരു സെമസ്റ്റര്‍)യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ്) (ഒരു സെമസ്റ്റര്‍) യോഗ്യത പ്ലസ് ടു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി(പിജിഡിസിഎഫ്) (ഒരു സെമസ്റ്റര്‍) യോഗ്യത എം.ടെക്/ബി.ടെക്/എംസിഎ/ബി.എസ്.സി/എം.എസ്.സി/ബിസിഎ. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എഡിബിഎംഇ) (ഒരു സെമസ്റ്റര്‍) യോഗ്യത ഇലക്‌ട്രോണിക്‌സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡിഎല്‍എസ്എം) (ഒരു സെമസ്റ്റര്‍) ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പിജിഡിഇഡി) (ഒരു സെമസ്റ്റര്‍) എം.ടെക്/ബി.ടെക്/എം.എസ്.സി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സിസിഎന്‍എ)CO&PA പാസ്/കമ്പ്യൂട്ടര്‍/ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്/ത്രിവത്സര ഡിപ്ലോമ പാസായവര്‍/കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍. അപേക്ഷിക്കുന്നതിനുളള അവാസന തീയതി ഡിസംബര്‍ 31.
ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി 100 രൂപ) ഡി.ഡി സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് നാലിനു മുമ്പായി അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.
ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
കൊ.ച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 13 മുതല്‍ 31 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുളള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര എന്നീ വില്പനശാലകളില്‍ നിന്നും ആനുകൂല്യം ലഭിക്കും.
കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിമയനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, എംഡി/ഡിഎ അനസ്‌തേഷ്യ. ഡിസംബര്‍ 18-ന് രാവിലെ 10.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
- Log in to post comments