Skip to main content
സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വനിത സംരക്ഷണ ഓഫീസിൻ്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ച ക്ലാസ് ജില്ലാ ജഡ്ജ് ആർഎൽ ബൈജു ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീകളുടെ അവകാശങ്ങള്‍: ചര്‍ച്ച സംഘടിപ്പിച്ചു

 

 

സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചാ ക്ലാസ് ജില്ലാ ജഡ്ജ് ആര്‍എല്‍ ബൈജു ഉദ്ഘാടനം ചെയ്തു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഓഞ്ച് ദ വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ പി സുലജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചാ ക്ലാസില്‍ സര്‍വീസ് പ്രൊവൈഡിങ്ങ് സെന്റര്‍ കൗണ്‍സിലര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date