Post Category
സാമൂഹിക സാമ്പത്തിക സര്‍വേ: പരിശീലന പരിപാടി സംഘടിപ്പിച്ചു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക സാമ്പത്തിക സര്‍വെയുടെ 76-ാം റൗണ്ടിന്റെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. ആര്‍ദ്രം മിഷന് സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജമീല പി.കെ, എന്‍.എസ്.എസ്.ഒ, (എഫ്.ഒ.ഡി) ഡയറക്ടര്‍ സുനിതാ ഭാസ്ക്കര്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി. രാമചന്ദ്രന് അഡീഷണല്‍ ഡയറക്ടര്‍ ഷീല. പി.ശങ്കര്‍ എന്നിവരും പങ്കെടുത്തു.
വിദ്യാഭ്യാസം, ഉപഭോക്തൃ ചെലവ് എന്നിവയെപ്പറ്റി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ മുന്‍വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളുടെ പ്രകാശനം ആര്‍ദ്രം മിഷന്, ഡയറക്ടര്‍, ഡോ. ജമീല പി.കെ നിര്‍വഹിച്ചു.
പി.എന്‍.എക്സ്.2590/18
date
- Log in to post comments