തിരുവൈരാണിക്കുളം ക്ഷേത്രം ഉത്സവം : ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
കാക്കനാട്: തിരുവൈരാണിക്കുളം ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എ.ഡി.എം എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ക്ഷേത്രത്തിലേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയായതായി യോഗം വിലയിരുത്തി. ദേശം - കാലടി റോഡും ആലുവ - പെരുമ്പാവൂർ റോഡും എം എൽ എ റോഡും അറ്റകുറ്റപണികൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കി.
ഉത്സവ നാളുകളിൽ ക്ഷേത്രപരിസരത്തെ ലഹരി വസ്തുക്കളുടെ ഉപയോഗം നിരീക്ഷിക്കുന്നതിനായി
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ അധിക ഫീസ് ഈടാക്കുന്നത് തടയുന്നതിനുള്ള നടപടികളും പൂർത്തിയാക്കി. യാത്രാസൗകര്യത്തിനായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നതിനുള്ള നടപടികളും പൂർത്തിയാക്കി. ഓൺലൈനായി നടന്ന അവലോകന യോഗത്തിൽ ക്ഷേത്രഭാരവാഹികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments