സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വെങ്ങല്ലൂര്‍ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കസ്ട്രക്ഷന്‍ സൈറ്റില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നടത്തി. തൊടുപുഴ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ റ്റി.കെ. ബെി നേതൃത്വം നല്‍കിയ പരിപാടി ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 160 ഇതരസംസ്ഥാന തൊഴിലാളികള്‍ പങ്കെടുക്കുകയും അവര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന, രക്തപരിശോധന എിവ നടത്തുകയും ആവശ്യമായ മരുുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ഡോ. ദിലീപ് തോംസ, ഡോ. ബിന്ദു റ്റി.ആര്‍, ഡോ. ജോസ്‌മോന്‍ പി. ജോര്‍ജ്ജ് , ഡോ. സജീവ് പി.എന്‍ എിവര്‍ മെഡിക്കല്‍ പരിശോധനക്ക് നേതൃത്വം നല്‍കി. എല്‍.സി.ഡി പ്രിവന്‍ഷന്‍ റിസര്‍ച്ച് സെല്‍, ഇടുക്കി ജില്ലാ പ്രോജക്ട് മാനേജര്‍ സുമിത് സുകുമാരന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസെടുത്തു.
- Log in to post comments