Skip to main content

ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർ 19 ന് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്യും

 

കൊച്ചി : സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർ എറണാകുളം ജവഹർലാൽ നെഹ്രുസ്റ്റേഡിയം ഗ്രൗണ്ടിൽ 19 രാവിലെ 11.30ന് ആരംഭിക്കും. ഫെയറിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിർവ്വഹിയ്ക്കും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിയ്ക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാവും. മേയർ അഡ്വ. എം.അനിൽ കുമാർ ആദ്യ വില്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡിവിഷൻ കൗൺസിലർ ദീപ്തി മേരിവർഗ്ഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസ നേരും. സപ്ലൈകോ എം.ഡി ഡോ. സഞ്ജീവ് കുമാർ പട് ജോഷി സ്വാഗതവും ജനറൽ മാനേജർ ടി.പി.സലിംകുമാർ നന്ദിയും പറയും. പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിന് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം താലൂക്ക് ഫെയറുകളും മിനിഫെയറുകളും നടത്തുന്നുണ്ട്. 2022 ജനുവരി അഞ്ചു വരെയാണ് ഫെയർ.

പബ്ലിക് റിലേഷൻസ് ഓഫീസർ

date