Post Category
പരിശീലന പരിപാടി
നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് (കേരളം) വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2021-2022 വർഷത്തിൽ സമന്വയ പദ്ധതി പ്രകാരം പട്ടികജാതി പട്ടിക വർഗ്ഗ ഉദ്യോഗാർഥികൾക്കായി കോച്ചിംഗ് കം ഗൈഡൻസ് സെൻ്റർ ഫോർ എസ് സി എസ് ടി ,എറണാകുളം 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷ പരിശീലന പരിപാടി 17.12.2021നു ആരംഭിച്ചു.
സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫിസർ, എറണാകുളം സജിത്ത് കുമാർ ടി അധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഉല്ലാസ് തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബിന്ദു ശിവൻ ( വാർഡ് കൗൺസിലർ ) സന്ധ്യ കെ . (ജില്ലാ പട്ടികജാതി വികസന ഓഫീസർ എറണാകുളം ) അനൂപ് ആർ (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ആലുവ ) എന്നിവർ സംസാരിച്ചു . അലാവുദീൻ എ എസ് ( ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എറണാകുളം ) സ്വാഗതവും നസീമ എം കെ ( ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ) നന്ദിയും പറഞ്ഞു.
date
- Log in to post comments