ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം
ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം
2022 ജനുവരി 12 മുതൽ 16 വരെ പുതുച്ചേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് നാഷണൽ യൂത്ത് ഫെസ്റ്റിവെലിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ 15-29 പ്രായവിഭാഗത്തിൽപ്പെട്ട യുവജങ്ങൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു. 2047 ൽ എൻറെ സ്വപ്നത്തിലെ ഭാരതം, ആസാദി കാ അമൃതു മഹോത്സവം: വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യ സമര നായകന്മാർ എന്നീ രണ്ട് വിഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ 300 വാക്കുകളിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധം. ഡിസംബർ 23 നു 5 മണിക്ക് മുമ്പായി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർക്ക് ലഭിച്ചിരിക്കണം. രചയിതാവിൻറെ പേര്, ജനന തിയ്യതി, വയസ്സ്, ബ്ലോക്ക്, ജില്ല, പൂർണ്ണ മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ പ്രതേക പേപ്പറിൽ തയ്യാറാക്കി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം.
തിരഞ്ഞതെടുത്ത പ്രബന്ധങ്ങൾ ദേശീയ യുവജനോത്സവ വേദിയിൽ പ്രദർശിപ്പിക്കും. കൂടാതെ ജില്ലാതലത്തിൽ വിജയികളാകുന്ന പത്ത് പേർക്ക് ജില്ല യൂത്ത് കൺവെൻഷനിൽ വെച്ച് മൊമേൻറായും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഉപന്യാസ രചനയ്ക്കു പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്, 0484-2422800 / 6282545463.
- Log in to post comments