വായന വാരാഘോഷം; ജില്ലാതല സമാപനം ഇന്ന് പാറശാലയില്‍
വായന വാരാഘോഷത്തിന്റെ ജില്ലാതല സമാപനം ഇന്ന് (ജൂണ്‍ 26) ഉച്ച കഴിഞ്ഞ് രണ്ടിന് പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ക്കെന്‍ഡറി സ്‌കൂളില്‍ നടക്കും. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ അധ്യക്ഷത വഹിക്കും. മുന്‍ അധ്യാപകനും അഞ്ചു പതിറ്റാണ്ടായി ഗ്രന്ഥശാല പ്രവര്‍ത്തകനുമായ കെ. ബാലകൃഷ്ണന്‍ നായരെ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ആദരിക്കും. വൊക്കേഷണല്‍, ഹയര്‍സെക്കന്‍ഡറി, പത്താം ക്ലാസ് പരീക്ഷകളില്‍ നൂറുശതമാനം വിജയം കൈവരിച്ച് സംസ്ഥാനത്തിന് മാതൃകയായ പാറശാല ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് സ്‌കൂളിനെ സി.കെ. ഹരിന്ദ്രന്‍ എം.എല്‍.എ ആദരിക്കും. തിരക്കഥാകൃത്തും ഐ.ആന്‍ഡ് പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടറുമായ സലിന്‍ മാങ്കുഴി മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, ബ്ലോക്ക് പഞ്ചായത്തംഗം വൈ. സതീഷ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുസ്മിത, പാറശാല ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. സെയ്‌ലി, ഗ്രാമപഞ്ചായത്തംഗം പി.എ. നീല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദീപാ മാര്‍ട്ടിന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ആര്‍. ജയശ്രീ, എല്‍. രാജദാസ്, ഹെഡ്മിസ്ട്രസ് ചന്ദ്രിക, പി.റ്റി.എ. പ്രസിഡന്റ് വി. അരുണ്‍, ഐ. പി.ആര്‍.ഡി അസി. എഡിറ്റര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് പൊതു വിദ്യാഭ്യാസം പഞ്ചായത്ത് വകുപ്പുകളും ലൈബ്രറി കൗണ്‍സില്‍, സാക്ഷരത മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ അഭിമുഖ്യത്തിലാണ് പരിപാടികള്‍ നടന്നത്.
(പി.ആര്‍.പി 1711/2018)
- Log in to post comments