Post Category
ആരോഗ്യ പ്രവർത്തകരെ ആദരിച്ചു
വേളൂക്കര ഗ്രാമപഞ്ചായത്ത് കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹരിത ഫാർമസ്യൂട്ടിക്കൽസും പഞ്ചായത്തും ചേർന്നാണ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി വിനയ ചന്ദ്രൻ മുഖ്യാതിഥിയായി. ഹരിത ഫാർമസ്യൂട്ടിക്കൽ ഫൗണ്ടർ കൊച്ചുമോൻ, റിട്ട.അസിസ്റ്റന്റ് ഡയറക്ടർ സി സി ആർ എ എസ് ഗവ.ഓഫ് ഇന്ത്യ ഡോ.ഭട്ടതിരി, മെഡിക്കൽ ഓഫീസർ ഡോ.തനൂജ, അസിസ്റ്റന്റ് സർജൻ അബു താഹിർ, ഡോ.സിനോയ് പി ജോയ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments