Skip to main content

വായനാകുറിപ്പ് തയ്യാറാക്കല്‍ മല്‍സരം     

വായനാപക്ഷാചാരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും ലൈബ്രറി കൗണ്‍സിലും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പും  സംഘടിപ്പിക്കുന്ന വായനാകുറിപ്പ് മല്‍സരം 26 മുതല്‍ 28 വരയുള്ള തീയ്യതികളിലായി വിവിധ ഉപ ജില്ലകളില്‍ നടക്കും. വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ് മല്‍സരം നടക്കുന്നത്.  മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കുറിപ്പ് തയ്യാറാക്കുക. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മല്‍സരം.  ഉപ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് വീതം വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല മല്‍സരം ജൂലൈ ഏഴിന് കണ്ണൂരില്‍ നടക്കും. 

date