Post Category
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം
ജില്ലയില്‍ അവസാനഘട്ട കാര്‍ഡ് വിതരണവും പുതുക്കലും ജൂണ്‍ 30 വരെ നീട്ടി. ഇനിയും കാര്‍ഡ് പുതുക്കാത്ത കുടുംബങ്ങള്‍ക്കും അക്ഷയകേന്ദ്രത്തില്‍ അപേക്ഷ നല്‍കി കാര്‍ഡ് കൈപ്പറ്റാത്തവര്‍ക്കും ഇന്നു (ജൂണ്‍ 27) മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് വിതരണം ചെയ്യും. തീയതി, സ്ഥലം എന്ന ക്രമത്തില്‍. ഇന്ന് (ജൂണ്‍ 27) പഴയ പഞ്ചായത്ത് ഹാള്‍, ശ്രീകണ്ഠാപുരം, താവക്കര കിയോസ്‌ക് ഓഫീസ്, കണ്ണൂര്‍. 28 ന് പാടിയോട്ടുചാല്‍, വ്യാപാരഭവന്‍, താവക്കര കിയോസ്‌ക് ഓഫീസ്, കണ്ണൂര്‍, പിറണായി പഞ്ചായത്ത് ഓഫീസ്. 29 ന് കുന്നോത്തുപറമ്പ പഞ്ചായത്ത് ഓഫീസ്, താവക്കര കിയോസ്‌ക് ഓഫീസ്, കണ്ണൂര്‍. 30 ന് അക്കിപറമ്പ് യു.പി.സ്‌കൂള്‍, തളിപ്പറമ്പ്, തിരുവങ്ങാട് പബ്ലിക് ലൈബ്രറി, തലശ്ശേരി, താവക്കര കിയോസ്‌ക് ഓഫീസ്, കണ്ണൂര്‍.
date
- Log in to post comments