Post Category
ചെമ്പൈ പുരസ്കാരം : യുവസംഗീതജ്ഞര്‍ക്ക് അപേക്ഷിക്കാം
കര്‍ണാടക സംഗീതം - വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം 2018 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും, നിയമാവലിയും ചെയര്മാന്, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം - 695009, (ഫോണ്‍ - 0471 - 2472705, മൊബൈല്‍ - 9447754498) എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ ലഭിക്കും. തപാലില്‍ അപേക്ഷാഫോറം അയയ്ക്കുന്നതിന് പത്തുരൂപാ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.
പി.എന്‍.എക്സ്.2611/18
date
- Log in to post comments