Skip to main content

ക്രിസ്മസിനെ വരവേൽക്കാൻ  മത്സ്യഫെഡ് ഞാറക്കൽ അക്വാടൂറിസം സെന്റർ 

ഈ ക്രിസ്മസ് ദിനത്തിൽ വെള്ളത്തിലെ മുളങ്കുടിലുകളിലും വഞ്ചിതുരുത്തിലും ഇരുന്നു  നാടൻ  ഭക്ഷണം  കഴിക്കാം. അതും വൈകുന്നേരം ആറു  മുതൽ രാത്രി എട്ടു വരെ. അലങ്കരിച്ച മുളംകുടിലുകളിലും വഞ്ചിതുരുത്തിലും ഇരുന്നു സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം തണുത്ത കാറ്റേറ്റ് സൊറ പറഞ്ഞിരുന്നു കപ്പ, മീൻ കറി, വെള്ളയപ്പം, പത്തിരി, കരിമീൻ പൊള്ളിച്ചത് , ചെമ്മീൻ ,മറ്റു മത്സ്യ വിഭവങ്ങൾ ,കോഴിക്കറി, ബീഫ്, താറാവ്, ചപ്പാത്തി എന്ന് വേണ്ട വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമായിരിക്കും .

     ഈ സ്പെഷൽ ഭക്ഷ്യ മേള ഡിസംബർ 25, 26 തീയതികളിൽ മാത്രമേ ഉണ്ടാകൂ ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ്ങിനായി 9497031280 എന്ന നമ്പറിൽ വിളിക്കാം.

         രാവിലെ 9.30 മുതൽ വൈകിട്ട്  6  വരെ  നടക്കുന്ന അക്വാ ടൂറിസവും സ്പെഷ്ൽ പാക്കേജുകളും പതിവുപോലെ  ഉണ്ടായിരിക്കുമെന്ന്  മത്സ്യഫെഡ് അധികൃതർ അറിയിച്ചു. കൂടാതെ ഡിസംബർ 25 ന്  ഞാറക്കൽ അക്വാടൂറിസം സെന്റർ സന്ദർശിക്കുന്നവരിൽ നിന്നും   ഭാഗ്യശാലികളെ തിരഞ്ഞെടുത്ത സമ്മാനവും നൽകും. കോവിഡ്  മാനദണ്ഡങ്ങൾ  കർശനമായി പാലിച്ചു മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ടൂറിസം സെന്റററിൽ പ്രവേശനം ഉണ്ടാകുവെന്ന് ഫാം മാനേജർ അറിയിച്ചു.

date