Skip to main content

ലഘു സിനിമാ നിര്‍മ്മാണ മത്സരം

 

കുടുംബക്ഷേമ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് ലഘു സിനിമാ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. മാധ്യമ രംഗത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റ് ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. പരമാവധി മൂന്ന മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ് നിര്‍മ്മിക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂലൈ രണ്ട് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ജനറല്‍ ആശുപത്രിയിലെ എന്‍.എച്ച്.എം ഹാളില്‍ നടക്കുന്ന യോഗത്തില്‍ സംബന്ധിക്കണം. സിനിമകള്‍ ഡിജിറ്റല്‍ ഫുള്‍ എച്ച്ഡിഡിഎസ്എല്‍ആര്‍ ഫോര്‍മാറ്റിലോ മൊബൈല്‍ ഫോര്‍മാറ്റിലോ പകര്‍ത്തി ജൂലൈ 15 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ , ആരോഗ്യ കേരളം, ജനറല്‍ ആശുപത്രി, കോട്ടയം എന്ന വിലാസത്തില്‍ നല്‍കണം.   

                                                       (കെ.ഐ.ഒ.പി.ആര്‍-1297/18)

 

date