കൈത്തറി നെയ്ത്ത് ഉത്സവം നടത്തി
പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ പ്രചാരണവും, പ്രോത്സാഹനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നെയ്ത്ത് ഉത്സവം നടത്തി. കുലശേഖരമംഗലം ശ്രീ ധന്വന്തരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തംഗം രമാദേവി മനോഹരന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.ജെ.സൈറസ് സംഘം സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു. .കൈത്തറി നെയ്ത്തുസംഘങ്ങളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്ത കലാകായികമേളയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ എം.എല്‍.എ വിതരണം ചെയ്തു.
(കെ.ഐ.ഒ.പി.ആര്‍-1298/18)
- Log in to post comments