ലോണുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: എഡിഎം
അര്‍ഹമായ ലോണുകള്‍ അനുവദിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് എഡിഎം കെ. രാജന്‍ പറഞ്ഞു. ഹോട്ടല്‍ ഐഡയില്‍ നടന്ന ബാങ്കുകളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷയുടെ ആദ്യ ഘട്ടത്തില്‍ തന്നെ വായ്പ അനുവദിക്കുന്നതിലെ നിയമങ്ങളും നിബന്ധനകളും അപേക്ഷകരെ ബോധ്യപ്പെ ടുത്തേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ ക്രഡിറ്റ് പ്ലാന്‍ അനുസരിച്ച് നേടേണ്ടത് 16196 കോടിയാണ്. 17160.82 കോടിയുടെ നേട്ടം ബാങ്കുകള്‍ കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 72 ശതമാനമായിരുന്നത് ഈ വര്‍ഷം 106 ശതമാനമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എസ് ബി ഐ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജയതീര്‍ഥ വി.ജയിന്‍പുര്‍ മുഖ്യ പ്രഭാഷണം നടത്തി. വായ്പ-നിക്ഷേപാനുപാതം മുന്‍വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വായ്പ - നിക്ഷേപ അനുപാതം (സിഡി റേഷ്യോ) കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. മുദ്ര ലോണുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കണ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐ ലീഡ് ഡിസ്ട്രിക് ഓഫീസര്‍ സി. ജോസഫ്, നബാര്‍ഡ് ഡിഡിഎം ദിവ്യ കെ.ബി എന്നിവര്‍ അലോകനം നടത്തി. ലീഡ് ഡിസ്ട്രിക് മാനേജര്‍ സി.വി ചന്ദ്രശേഖരന്‍ സ്വാഗതവും ലീഡ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഉഷാകുമാരി നന്ദിയും പറഞ്ഞു. വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1283/18)
- Log in to post comments