ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള ഒരു പുതിയ ചുവടുവയ്പ്പാണ് കേരള ടൂറിസം മൊബൈൽ ആപ്പ്. ടൂറിസം മേഖലയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലായ കേരളം ഈ മേഖലയിൽ എന്നെന്നും പുതുമകൾ കൊണ്ടുവരുന്നതിൽ ഏറെ ശ്രദ്ധിക്കുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഈ ആപ്പ് പുറത്തിറക്കിയത് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ ആയിരുന്നു. ആപ്പ് ഉപയോഗിക്കുന്ന ഓരോരുത്തർക്കും പുതിയ സാധ്യതകള് തേടിപോകാനും അവര് കണ്ടെത്തുന്ന അവർക്ക് അറിയാവുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് രൂപകല്പന നിർവഹിച്ചിരിക്കുന്നത് ഇത് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടുന്നതിനും അറിയപ്പെടുന്നതിനും ഏറെ സഹായകമാകും എന്നതിൽ തർക്കമില്ല.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും ഒന്നിൽ കുറയാത്ത പ്രകൃതിരമണീയമായ സ്ഥലങ്ങൾ, ചരിത്രപസിദ്ധമായ സ്ഥലങ്ങൾ, അവിടുത്തെ പ്രത്യേകതകൾ നിറഞ്ഞ കാര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ആപ്ലിക്കേഷനാണ് ഈ ടൂറിസം മൊബൈൽ ആപ്പ്. ഇത് ഓരോ പഞ്ചായത്തിലേയും ജനങ്ങൾക്ക് അവരവരുടെ പ്രദേശത്തുള്ള വിവരങ്ങൾ നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത്തരം വിവരങ്ങളും കാഴ്ചകളും കേരളത്തിന്റെ ടൂറിസം മേഖലയെ കൂടുതൽ ശക്തമാക്കും.
എടുത്തു പറയത്തക്ക മറ്റൊരു സവിശേഷതയാണ് ശബ്ദ സഹായി. ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും എന്നതാണ് പ്രത്യേകത. ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ഉത്തരങ്ങൾ ശബ്ദ രൂപത്തിൽ വിവരങ്ങളായി ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിലാണ് ടൂറിസം മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താവ് സൃഷ്ടിക്കുന്ന ഉള്ളടക്കം ചേർക്കാനുള്ള സൗകര്യം ആപ്പിലുണ്ട്.
അധികം അറിയപ്പെടാത്ത, ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകർഷണങ്ങളെയും സ്ഥലങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാനും 'കഥ സൃഷ്ടിക്കുക' എന്ന ഓപ്ഷനിലൂടെ ആപ്പ് ഉപയോഗിക്കുന്ന ആൾക്ക് അവസരവും ലഭിക്കുന്നു. ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിന്റെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പിൽ ഉണ്ടായിരിക്കും.
യാത്ര ചെയ്യുന്ന സമയത്ത് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്ലറ്റുകൾ ആപ്പിലൂടെ കണ്ടെത്താം എന്നതും സവിശേഷതയാണ്. റെസ്റ്റോറന്റുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിനെ ഉപഭക്താവിന് കൂടുതൽ താത്പര്യമുള്ളതാക്കുന്നു. ഇതിലൂടെ ഓരോരുത്തരുടേയും താത്പര്യങ്ങൾക്ക് അനുയോജ്യമായ രുചിവൈവിധ്യങ്ങൾ കണ്ടെത്താം.
ദേശീയ, അന്തർദേശീയ പ്രശസ്തി നേടിയ കേരളാ ടൂറിസം ബ്രാന്റ് വിവിധ വർഷങ്ങളിൽ PATA ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പർ് ബ്രാന്റായും കേരളാ ടൂറിസം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. One of the ten paradises in the world, Kerala - One of the 50 must see destinations of a lifetime, State of enlightenment, Kerala - One of 25 best adventure trips തുടങ്ങിയ വിശേഷണങ്ങൾ നാഷണൽ ജിയോഗ്രഫിക് ട്രാവലർ കേരളാ ടൂറിസത്തിന് നൽ്കുകയുണ്ടായി. Kerala - One of the ten hot spots for the millennium എന്ന് എമിറേറ്റ്സ് ഇൻഹൗസ് മാഗസീനും, Kerala - One of the six destinations of the millennium എന്ന് ഖലീജ് ടൈംസും. Kerala - One of the ten love nests in India എന്ന് ഖലീജ് ടൈംസും വിശേഷിപ്പിച്ചിരുന്നു.