Post Category
ഉപരാഷ്ട്രപതിയുടെ സന്ദർശനം; മുന്നൊരുക്കം വിലയിരുത്തി
കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ജില്ലയിലെ സന്ദർശനത്തിനു മുന്നോടിയായി ഒരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി മൂന്നിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക.
വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തുകയും തുടർനടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, എ.ഡി.എം. ജിനു പുന്നൂസ്, മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, ഫാ. ജയിംസ് മുല്ലശ്ശേരി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments