Post Category
അങ്ങാടിപ്പാലം: മണ്ണ് പരിശോധന ആരംഭിച്ചു
കനോലി കനാലിനു കുറുകെ നിര്‍മ്മിക്കുന്ന അങ്ങാടിപ്പാലത്തിന്റെ മണ്ണ് പരിശോധന തുടങ്ങി. താനൂര്‍ ജംഗ്ഷന്‍ ഹാര്‍ബറുമായി ബന്ധിപ്പിക്കുന്നതാണ് അങ്ങാടിപ്പാലം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 21 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ദേശീയ ജലപാതയുടെ നിയമങ്ങള്‍ക്കനുസരിച്ചാണ് പാലം നിര്‍മ്മിക്കുക. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.
ബ്രീട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്ത് നിര്‍മ്മിച്ചതാണ് നിലവിലെ അങ്ങാടിപ്പാലം. അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.
date
- Log in to post comments