Post Category
അപേക്ഷ ക്ഷണിച്ചു
രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ് 2019 ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഉപഭോക്തൃ കാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ്, ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 15 വൈകിട്ട് 5 ന് മുന്‍പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ് ഗവണ്മെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments