Post Category
അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ തസ്തികയിലും (ശമ്പള സ്കെയിൽ 50,200 - 1,05,300), ബോർഡിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസ്, എറണാകുളം മേഖലാ ഓഫീസ് എന്നിവിടങ്ങളിൽ ക്ലാർക്ക് (ശമ്പള സ്കെയിൽ 26,500 - 60,700) തസ്തികയിലേക്കും, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കും (ശമ്പള സ്കെയിൽ 26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം താഴെ പറയുന്ന മേൽവിലാസത്തിൽ നിശ്ചിത ഫോമിൽ അപേക്ഷ ജനുവരി 31നു മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036.
പി.എൻ.എക്സ്. 24/2022
date
- Log in to post comments