Post Category
മ്യൂസിക് ടീച്ചര്‍, റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെള്ളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ സ്പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. പി.എസ്.സി. നിഷ്കര്‍ഷിക്കുന്ന അദ്ധ്യാപകയോഗ്യത വേണം. റസിഡന്റ് ട്യൂട്ടര്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി.എഡുമാണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍, വെള്ളായണി, തിരുവനന്തപുരം - 695522 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ : 0471 2381601.
പി.എന്‍.എക്സ്.2631/18
date
- Log in to post comments