തൊടുപുഴ നഗരസഭയില്‍ കൗമാരക്കാര്‍ക്ക് വാക്നിനേഷന്‍ ആരംഭിച്ചു
15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന് തൊടുപുഴ നഗരസഭയുടെ പാറക്കടവ് പി.എച്ച്.സി. ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ആരംഭിച്ചതായി നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്ജ് അറിയിച്ചു. സ്കൂളുകളില്‍ രജിസ്ട്രേഷന് വഴി ലഭ്യമാകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാക്സിനേഷന് നടത്തുന്നത്. നഗരസഭാ പരിധിയില്‍ 5000 ഓളം കുട്ടികള്‍ ഉണ്ട്. സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളോ, മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ ഉപരിപഠനത്തിനായിപോയിട്ടുള്ള വാക്സിനേഷന് എടുക്കാന്‍ കഴിയാത്ത കുട്ടികളോ നഗരസഭ പരിധിയില്‍ ഉ്െണ്ടങ്കില് കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സെന്ററുകളില്‍ നിന്ന് വാക്സിനേഷന് സ്വീകരിക്കാവുന്നതാണെന്നും നഗരസഭാ പരിധിയിയില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഒന്നും രണ്ടും ഘട്ടം വാക്സിനേഷനുകള്‍ 99% പൂര്ത്തീകരിച്ചതായൂം ചെയര്മാന് പറഞ്ഞു.
- Log in to post comments