പോളിടെക്നിക് പ്രവേശനം: ട്രയല്‍ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) ഗവണ്മെന്റ് സീറ്റുകളിലേക്കുമുളള താല്‍ക്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. www.polyadmission.org, www.dtekerala.gov.in, www.sittrkerala.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ജൂണ്‍ 28 വരെ അപ്പീലുകള്‍ കൊടുക്കാനും ഓപ്ഷനുകള്‍ ഭാഗീകമായോ പൂര്‍ണമായോ മാറ്റികൊടുക്കാനും സൗകര്യമുണ്ട്. അപേക്ഷകന് അപേക്ഷ രജിസ്റ്റര്‍ ചെയ്ത അതേ പോളിടെക്നിക്കിലെത്തി അപ്പീല്‍ ഫയല്‍ ചെയ്യാനും ഓപ്ഷന് മാറ്റാനുമുളള പ്രൊഫോമ പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന് രജിസ്ട്രേഷന് സ്ലിപ്പും ഐഡന്റിറ്റി പ്രൂഫും ഹാജരാക്കണം. അപ്പീലുകള്‍ പരിഗണിച്ചു കൊണ്ടും ഓപ്ഷനുകള്‍ മാറ്റികൊണ്ടുമുളള അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റും ജൂലൈ രണ്ടിനു പ്രസിദ്ധീകരിക്കും.
പി.എന്‍.എക്സ്.2644/18
- Log in to post comments