Post Category
മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്: സംയുക്ത പരിശോധന 16ന്
ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കു നിലവിലുളള മണ്ണെണ്ണ പെര്‍മിറ്റുകളുടെ സംയുക്ത പരിശോധന ജനുവരി 16-ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ നടത്തും. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജനുവരി എട്ട് വൈകിട്ട് അഞ്ചുവരെ. അപേക്ഷാ ഫോറം ജില്ലയിലെ മത്സ്യ ഭവനുകളിലും മത്സ്യഫെഡ് ഓഫീസികളില്‍ നിന്നും ലഭിക്കും.
അപേക്ഷയോടൊപ്പം യാന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസന്‍സ്, എഫ്ഐഎംഎസ് രജിസ്ട്രേഷന് നമ്പര്‍, റേഷന്‍ കാര്‍ഡ്, മത്സ്യബോര്‍ഡ് പാസ്ബുക്ക് എന്നിവ ഹാജരാക്കണം.
അപേക്ഷകള്‍ സ്വീകരിക്കുന്നതു ചെല്ലാനം, ഞാറയ്ക്കല്‍, മുനമ്പം, എറണാകുളം എന്നീ മത്സ്യഭവനുകളില്‍ മാത്രം. പരിശോധനയ്ക്കു ഹാജരാക്കുന്ന വളളങ്ങളും എഞ്ചിനുകളും വൈകിട്ട് അഞ്ചിനു ശേഷം മാത്രമേ നിര്‍ദ്ദിഷ്ട പരിശോധനാ സ്ഥലത്തു നിന്നും കൊണ്ടുപോകാന്‍ അനുവദിക്കുകയുളളൂ.
date
- Log in to post comments