ഐ.എച്ച്.ആര്.ഡി കമ്പ്യൂട്ടര്‍ കോഴ്സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ തിരൂര്‍ വളാഞ്ചേരി സെന്ററുകളില്‍ പി.ജി.ഡി.സി.എ ഡി.സി.എ, ഡാറ്റാഎന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തിനോടൊപ്പം സ്റ്റൈപ്പന്റും ലഭിക്കും. വിവരങ്ങള്‍ക്ക് വിളിക്കുക-8547005088
സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്.സികളില്‍ ഡപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എടപ്പാള്‍, തിരൂര്‍ ബി.ആര്‍സികളില്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്ററുടെ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ബി.ആര്.സി ട്രെയിനര്‍മാരുടെ ഒഴിവുകള്‍ താഴെ പറയുന്നു. അരീക്കോട്-2, എടപ്പാള്‍, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പരപ്പനങ്ങാടി, പൊന്നാനി ബി.ആര്‍സികളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
നിലവില്‍ ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളില്‍ സര്‍വീസിലുള്ള ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി, പ്രൈമറി അധ്യാപകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അഭിരുചി പരീക്ഷയും അഭിമുഖവും ജനുവരി ആറിന് രാവിലെ ഒന്‍പതിന് മഞ്ചേരി ബി.ആര്.സിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് കെ.എസ്.ആര് പാര്‍ട്ട് ഒന്നിലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും നിരാക്ഷേപപത്രവും സഹിതം നേരിട്ട് ഹാജരാകണമെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments