Post Category
പോസ്റ്റർ ഡിസൈൻ മത്സരം
തൃശൂർ ജില്ലയിലെ സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം ജനുവരി 6ന് രാവിലെ 11.00 മണി മുതൽ 12.00 മണി വരെ തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ നടത്തുന്നു. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസുമായോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായോ (ഫോൺ : 0487 - 2360810) ബന്ധപ്പെടുക. സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് കോളേജുകളിലെ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) വിദ്യാർത്ഥികൾക്കായി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിനുള്ള ഷോർട്ട് ഫിലിമുകൾ പെൻഡ്രൈവിൽ പകർത്തി ജനുവരി 12 ന് മുൻപായി അതാത് താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ എത്തിക്കണം.
date
- Log in to post comments